തേന്മാവിൻ കൊമ്പത്ത്

കാർതുംബിയെയും മാണിക്യതെയും ഒരിക്കലും ഒരു മലയാളിക്കും മറക്കാൻ പറ്റാത്തതാണ്.


പ്രിയധർശന്റെ കരുത്തുറ്റ തിരക്കഥയിൽ പിറന്ന ഇ കഥാപാത്രങ്ങൾ പ്രേക്ഷരുടെ മനസ്സില് അത്രയ്ക്കും സ്ഥാനം പിടിച്ചിരുന്നു ആ കാലഗട്ടത്തിൽ.
പ്രിയദർശൻ എന്ന സംവിധായക പ്രധിഭ കൂടി ചേർന്നപ്പോൾ തിരക്കഥയിൽ നിന്നും മികച്ചതായി ഈ ചലച്ചിത്രം മാറി. 
എസ് പി വി യുടെ സംഗീതവും ബെര്നി ഇഗ്നേഷ്യസിന്റെ പശ്ചാത്തല സംഗീതവും കൂടി ആയപ്പോൾ അത് പ്രേക്ഷകർക്ക്‌ ഭംഗിയായി ആസ്വദിക്കാൻ സാധിക്കുകയും ചെയ്തു.

ചിത്രത്തിലുടനീളം ഓറഞ്ച്, ചുവപ്പ് , കറുപ്പ് കളറിന്റെ കൊംബിനഷൻ ഉള്ളത് കൊണ്ടും ചായഗ്രഹനതിന്റെ ലളിതമായ ശയ് ലിയും പ്രേക്ഷകരെ ആകർഷിക്കുന്നതിനു മറ്റൊരു കാരണമായി .അത് കൊണ്ട് തന്നെയാണ് ദേശീയ പുരസ്കാരം ചയഗ്രാഹകൻ ആനന്ദിനെയും കല സംവിധായകാൻ സാബു സിരിലിനെയും തേടി വന്നതും.

സംഭാഷണം ആവശ്യത്തിനു മാത്രം ഉപയോഗിച്ചത് കൊണ്ടും ഗിരീഷ്‌ പുത്തൻജേരിയുടെ അർഥവത്തായ വരികളും ചിത്രത്തിന് നല്കുന്ന മനോഹാര്യത ചെറുതല്ല.

ചിത്രത്തിന് വേണ്ടി തിരഞ്ഞെടുത്ത പ്രദേശവും ഉപയോഗിച്ച വസ്ത്രാലന്ഗാര ശയ്ലിയും മലയാളിക്ക് നല്കിയ പുതുമ സിനിമയെ ആകർഷികാനുള്ള വലിയൊരു ഗടകമാണ്.

ശ്രീനിവാസന്റെ വ്യത്യസ്തകരമായ വില്ലൻ വേഷവും പ്രേക്ഷർ മറക്കാൻ സാധ്യതയില്ല.

തേന്മാവിൻ കൊമ്പത്ത് ഒരു കിടിലൻ പടം.

No comments:

Post a Comment

വായിച്ചതിനു നന്ട്രി