അനുഭവങ്ങൾ പാളിച്ചകൾ

മലയാളത്തിന്റെ പൊന്‍സാഹിത്യകാരന്‍ തകഴിയുടെ കഥ, മികച്ച നാടകകൃത്തും തിരക്കഥാകൃത്തുമായിരുന്ന തോപ്പില്‍ ഭാസിയുടെ തിരക്കഥയും സംഭാഷണവും, കെ എസ് സേതുമാധവന്റെ സംവിധാനം, സത്യന്റെ മാസ്മരിക അഭിനയം. ഒരു സിനിമ ശ്രേഷ്ടത നേടാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം?

പേര് പോലെ തന്നെ കറകളഞ്ഞ കമ്മ്യൂണിസ്റ്റു പ്രവര്ത്തകനായ ചെല്ലപ്പന്റെ അനുഭവങ്ങളും പാളിച്ചകളും തന്നെയാണ് ഇ സിനിമയും പറയുന്നത്.



അമ്പത് അറുപത് വര്‍ഷങ്ങള്‍ മുന്‍പത്തെ കേരള തൊഴിലാളി സമൂഹത്തിന്റെ നേര്‍ പകര്‍ച്ച തന്നെയാണ് ഈ സിനിമയുടെ കഥ.
ദാരിദ്ര്യത്തിലും പട്ടിണിയിലും രോഗാതുരതയിലും അടിമത്വത്തിലും കഴിഞ്ഞിരുന്ന ഒരു സമൂഹം. പ്രാണവായുവും ജലവും പോലെ പാര്‍ട്ടിയും മദ്യവും. കുട്ടനാട്ടിലെ തൊഴിലാളികളെ സംഘടിക്കാനും അവകാശങ്ങള്‍ പിടിച്ചു പറ്റാനും പ്രേരിപ്പിച്ചു എന്നതിനാൽ തകഴിയുടെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന നോവല്‍ അക്കാലത്ത് വളരെ ശ്രദ്ധനേടിയിരുന്നു. അത്തരം ഒരു നോവലിനെ സിനിമയാക്കുന്നതില്‍ തോപ്പില്‍ ഭാസിയും കെ എസ് സേതുമാധവനും കാണിച്ച ജാഗരൂകത സിനിമയില്‍ ഉടനീളം കാണാം.

തകഴിയുടെ കഥയിലെ അര്‍ത്ഥവ്യാപ്തി ഒട്ടും ചോരാതെ കെ എസ് സേതുമാധവന്‍ അത് ഒരുക്കുകയും ചെയ്തു.

തകഴിയുടെ ചെല്ലപ്പനായി സത്യന്‍ മാസ്റ്റര്‍ ജീവിക്കുക തന്നെയായിരുന്നു. ചില സീനുകളില്‍ തനിക്കു മാത്രം വഴങ്ങുന്ന നടന ഗാംഭീര്യത്തോടെ സത്യൻ സ്ക്രീനില്‍ നിറയുന്നു.

നിശബ്ടതയുടെ കൂട്ട് പിടിച്ചു ഇ സിനിമയിൽ നടത്തുന്ന അഭിനയം കാണുമ്പോള്‍ പ്രേക്ഷകന് ബോധ്യമാവും എന്തുകൊണ്ട് സത്യന്‍ മലയാള സിനിമയിലെ അഭിനയ ചക്രവര്‍ത്തി പട്ടം

നേടിയെന്ന് .

ഒരു റിഹേഴ്സലോ റീ-ടേക്കോ ഇല്ലാതെയാണത്രെ സംവിധായകന്‍ ഈ രംഗങ്ങള്‍ ഷൂട്ട്‌ ചെയ്തത്. അനുഭവങ്ങള്‍ പാളിച്ചകളാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം എന്നറിയുന്നു. ഈ ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ കാന്‍സര്‍ രോഗബാധിതനായി 1971 ല്‍ അമ്പൊത്തൊന്‍മ്പതാമത്തെ വയസ്സില്‍ സത്യന്‍ എന്ന മാനുവല്‍ സത്യനേശന്‍ നാടാര്‍ ലോകത്തോട്‌ വിട പറഞ്ഞിരുന്നു.

കുഞ്ഞുകുട്ടികള്‍ക്ക് ദോശയും ചമ്മന്തിയും പോലും കിട്ടാകനിയായിരുന്ന ഒരു കാലം. രാത്രി വിളക്കിന് മണ്ണെണ്ണ പോലും കിട്ടാത്ത കാലം… അങ്ങിനെ ഇല്ലായ്മകൾ കൊണ്ട് കഴിഞ്ഞു പോന്ന ഒരു സമൂഹം നമുക്കുണ്ടായിരുന്നു.തകഴിക്കു ലളിതമായി ആ കാര്യം പറയാൻ സാധിചിരിക്കുന്നുണ്ട്.

വയലാര് ദേവരാജൻ കൂട്ടുകെട്ടിന്റെ അനശ്വര ഗാനങ്ങൾ ഇ ചിത്രത്തിൽ അന്വരമായി തന്നെ കാണാം.
നിഴലിലും വെളിച്ചത്തിലും മെല്ലി ഇറാനി വിസ്മയം തീര്‍ത്തു എന്ന് തന്നെ പറയാം. ടൈറ്റില്‍ സോങ്ങില്‍ തൊഴിലാളികള്‍ വരി വരിയായി തല ചുമടായി മണ്ണിടുന്ന ഒരു സീന്‍ ഉണ്ട്. ആ ഒരൊറ്റ സീന്‍ മുതല്‍ അവസാനം സീന്‍ വരെ കറുപ്പിലും വെളുപ്പിലുമായി അദ്ദേഹത്തിന്റെ കരവിരുത് പതിഞ്ഞ ഷോട്ടുകള്‍ അനേകമുണ്ട് ഈ ചിത്രത്തില്‍..

അനുഭവങ്ങള പാളിച്ചകൾ ഒരു ലളിതമായ കിടിലൻ പടം

No comments:

Post a Comment

വായിച്ചതിനു നന്ട്രി