മഴയെത്തും മുൻപേ


കമലിന്റെ സംവിധാനത്തിൽ പിറന്ന മഴയെത്തും മുൻപേ ഓർക്കുമ്പോൾ തന്നെ ഓർമ വരിക നന്ദനും ഉമയും ആണ്.അത്രയേറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ കഥാപാത്രങ്ങളാണിവർ.

മനുഷ്യജീവിതത്തിന്റെ ഇഴയടുപ്പങ്ങളും ചെറിയ അകൽച്ചകളും വാക്കുകള് കൊണ്ടുണ്ടാകുന്ന വേദനകൾ പോലും ഇ ചിത്രത്തിൽ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നത് കാണാം ശ്രീനിവാസനെ തേടി മികച്ച തിരക്കഥകൃതിനുള്ള സംസ്ഥാന പുരസ്കാരം വന്നതും അതുകൊണ്ടുതന്നെയാവണം.


ഉമാദേവി എന്ന കഥാപാത്രം ശോഭനയുടെ കയ്യിൽ വളരെ സുരക്ഷിതമായിരുന്നു, ശോഭനയ്ക്ക് വേണ്ടി മാത്രമായി എഴുതിയ ഒരു കഥാപാത്രം ആണെന്ന് തോന്നിപോകും വിധമാണ് ശോഭന ഇ ചിത്രത്തിൽ അഭിനയിച്ചു തകർത്തത്.
ആദ്യ പകുതിയിൽ മമ്മൂട്ടി എന്ന കലാകാരനെ കമൽ ഉപയോഗിച്ചില്ലെങ്കിലും രണ്ടാം പകുതിയിൽ കമൽ മമ്മൂട്ടിയെ പരമാവധി ചൂഷണം ചെയ്തതായി കാണാം.നന്ദ കുമാറിന്റെ ഏകാന്ത ജീവിതം കാണുന്ന ഏതൊരാള്ക്കും ഭീതി തോന്നുന്ന രീതിയിൽ മമ്മൂക്ക അഭിനയിച്ചിരിക്കുന്നു,

സംവിധായകൻ എന്ന നിലയില കമൽ ഇ ചിത്രത്തിൽ കലാകാരനമാരെ
നന്നായി ചൂഷണം ചെയ്തത് കാണാം രാമൂകാര്യട്ട് പുരസ്കാരത്തിനായി അദ്ധേഹത്തെ തിരഞ്ഞെടുക്കാനുള്ള കാരണവും അതുകൊണ്ടുതന്നെ.

രണ്ടു വ്യത്യസ്ത ധ്രുവങ്ങളിലൂടെ ചിത്രം സന്ജരിക്കുന്നുണ്ട്. അതിൽ കലാലയ ജീവിത ശൈലി അല്പം മടുപ്പ് പിടിപ്പിക്കുന്ടെങ്കിലും ഉമാദേവി (ശോഭന)പ്രത്യക്ഷപെടുന്നത് തൊട്ടു അതൊക്കെ മാറുന്നു.

ചെറിയ കഥാപാത്രമാണെങ്കിൽ കൂടിയും ശങ്കരാടി പൂര്ണമായും കഥാപാത്രമായി മാറിയതായി കാണാം.ശ്രീനിവാസനും ആനിയും ചിത്രത്തിൽ ഉടനീളം ഉണ്ടങ്കിലും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയി അല്ല എന്ന് വേണം പറയാൻ.

കൈതപ്രത്തിന്റെ വരികള്ക്ക് രവീന്ദ്രൻ മാഷ്‌ നല്കീയ സംഗീതം ഇന്നും മലയാളികൾ പാടിനടക്കുന്നുണ്ട്, അത്രത്തോളം ഹൃദയത്തിൽ സ്പർശിക്കുന്നയാണവ. വെങ്കിടേഷിന്റെ പശ്ചാത്തല സംഗീതം കൂടിയായപ്പോൾ ചിത്രത്തിന് മനോഹാര്യത ഏറി.

ചിത്രത്തിന്റെ ഹിന്ദി പതിപ്പ് (സാമീർ: ദി ഫയർ ) കാണുമ്പോൾ മലയാളത്തിലെ കലാകാരന്മാർ ഇ ചിത്രത്തെ എത്രത്തോളം ഉള്ളഴിഞ്ഞു സമീപിച്ചിനെന്നു പൂർണമയും തിരിച്ചറിയാൻ സാധിക്കും.

മഴയത്തും മുൻപേ ഒരു കിടിലൻ പടം

No comments:

Post a Comment

വായിച്ചതിനു നന്ട്രി