വീണ്ടും ചില വീട്ടുകാര്യങ്ങൾ


കുടുംബ ചിത്രമൊരുക്കുന്നതിലും അത് ലളിതമായി അവതരിപ്പിക്കുന്നതിലും ഒരുപിടിമുന്നിലായിരുന്നു സത്യൻ അന്തിക്കാട്‌ ചിത്രങ്ങൾ,
പ്രേക്ഷകരുടെ ഉള്ളം സ്പർശിക്കാൻ കഴിവുള്ള മാന്ദ്രിക തിരക്കഥ ഒരുക്കാൻ കഴിവുള്ള ലോഹിതധാസു കൂടി ചേർന്നപ്പോൾ "വീണ്ടും ചില വീട്ടു കാര്യങ്ങൾ"
പ്രേക്ഷകർ ഇരു കയ്യും നീട്ടി ഏറ്റുവാങ്ങി.



മലയാള ചിത്രത്തിൽ അന്നുവരെയുള്ള കഥാപാത്രങ്ങള്ക്ക് വ്യത്യസ്തമായ കഥാപാത്ര ശയിലി ലോഹിതധാസ് കൊണ്ടുവന്നു, പിന്നീടു അത് മലയാളി കണ്ടു മടുത്തെങ്കിലും.
നമുക്ക് ചുറ്റും കാണപെടുന്ന ജീവിക്കാൻ പലവഴികളിലൂടെയും സഞ്ചരിക്കുന്ന ദാരിദ്ര്യ കുടുംബത്തിലുള്ള കുടുംബത്തിന്റെ ഉത്തരവാദിത്വം സ്വന്തം തോളിൽ ഏറി നെടുവീര്പ്പിടുന്ന ഭാവന എന്ന കഥാപാത്രമായി സംയുക്ത മാറി എന്നുതന്നെ പറയാം.ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിക്കാനും, മികച്ച നടിക്കുള്ള സംസ്ഥാന അവാർഡു തെടിയെതിയതും അതുകൊണ്ടുതന്നെ.

പ്രണയവും സൌഹൃദവും കുടുംഭവും എല്ലാം ലോഹി പയറ്റി വിജയിച്ചിട്ടുണ്ട് ,ഒട്ടും പൈങ്കിളി അല്ലാതെ.

റോയിയായി ജയറാം ഓരോ സീൻ കഴിയുമ്പോഴും മലസരിച്ചഭിനയിക്കുന്നതായി തോന്നും.തിലകൻ അല്ലാതെ മറ്റൊരാല്ക്കും മലയാളത്തിൽ കൊച്ചുതോമയായി മാറാൻ സാധിക്കില്ല.അത്രയ്ക്കും എടുത്തു പറയേണ്ടതാണ് തിലകന്റെ അച്ചടക്കമുള്ള അഭിനയം.
പുതുമയാർന്ന സംഭാഷണങ്ങൾ നായക കഥാപാത്രതിനുമാത്രമാല്ലാതെ എല്ലാ കഥാപാത്രങ്ങളിലേക്കും നിറഞ്ഞു നിന്ന്.

കെ പി എ സി ലളിതയും, സിദ്ദിക്കും, മോശമല്ലാത്ത രീതിയിൽ തന്നെ അഭിനയിച്ചു തകർത്തു.കുറച്ചു സമയം മാത്രമേ ഉള്ളുവെങ്കിലും നെടുമുടിവേണു തകർത്തു.

വരികള്കൊണ്ട് കൈതപ്രവും സംഗീതം കൊണ്ട് ജോണ്സൻ മാഷും കാണിച്ച മാന്ദ്രികം ആരും മറക്കില്ല. ചിത്രം പ്രേക്ഷകർക്കിടയിൽ പതിയാൻ ഗാനങ്ങൾ ചെലുത്തിയ സ്വാധീനം ചെറുതല്ല.

ഒരു മികച്ച ടീം വർകിന്റെ എല്ലാം  ഇ ചിത്രത്തിൽ ആദ്യം മുതൽ അവസാനം വരെ കാണാമെങ്കിലും ഇത് ലോഹിതധസിന്റെ മാത്രം വിജയമാണോ എന്ന് ചിലപ്പോഴെങ്കിലും തോന്നാതില്ല.

വീണ്ടും ചില വീട്ടുകാര്യങ്ങൾ ഒരു കിടിലം പടം.

No comments:

Post a Comment

വായിച്ചതിനു നന്ട്രി