യാത്ര

പൈങ്കിളി പ്രണയത്തിന്റെ ഒരു പുത്തൻ ആവിഷ്കാരമായിരുന്നു യാത്ര.
തനി നാട്ടിൻ പുറത്തെ തുളസിയെയുടെയും അവിടെ ഫോരെസ്ടർ ഓഫീസറായി വരുന്ന ഉണ്ണികൃഷ്ണന്റെയും പൈങ്കിളി ആയിരുന്ന പ്രണയമായിരുന്നു ആധ്യപകുതിയെങ്കിൽ അതിന്റെ തീവ്രമായ മറ്റൊരു മുഖം രണ്ടാം പകുതിയിൽ ബാലു മഹേന്ദ്ര ഗംബീരമായി തന്നെ തുറന്നു കാണിക്കുന്നുണ്ട്.

മമ്മൂട്ടി എന്ന നടനെ ജനങ്ങള് തിരിച്ചറിയാൻ തുടങ്ങിയ ചുരക്കം ചില ചിത്രങ്ങളില ഒന്നാണ് യാത്ര.
ബാലു മഹേന്ദ്രയുടെ സംവിധാനത്തിൽ ബാലുമഹേന്ദ്രയും ജോണ്‍പോളും എഴുതി മമ്മൂട്ടിയും ശോഭനയും പ്രധാന കഥാ പാത്രങ്ങളായി 1985 ഇൽ പുറത്തുവന്ന ഒരു കിടിലൻ പടം.



തുളസി എന്ന ഗ്രാമീണ പെണ്‍കുട്ടിയായി ശോഭന തകര്തഭിനയിച്ചു വെങ്കിലും രണ്ടാം പകുതിയിൽ ആ കഥാപാത്രത്തെ പാടെ ചുരുക്കി കളഞ്ഞിരിക്കുന്നു. പക്ഷെ പ്രേക്ഷകർക്ക്‌ മുന്നിലെത്തുന്ന ഓരോ സീനിലും തുളസി എന്ന നാടൻ പെണ്‍കുട്ടിയെ ആഴത്തിൽ സ്പർശിക്കാൻ വിധമാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്.

കാമുക വേഷം വ്യത്യസ്ത മാക്കുന്നതിൽ അക്കാലത്തു മമ്മൂട്ടിയുടെ ചില ചിത്രങ്ങൾ എന്നും മുന്നില് തന്നെയായിരുന്നു, ഒരു നിഷ്കളംഗ കാമുകനെയാണ്‌ ആദ്യ പകുതിയിൽ കാണുന്നത് എങ്കിൽ മമ്മൂട്ടിയുടെ മറ്റൊരു രൂപമായിരിക്കും രണ്ടാം പകുതിയിൽ കാണുക.
മമ്മൂട്ടി എന്ന പ്രതിഭയെ ഉപയോഗിക്കുന്നതിൽ ബാലു മഹേന്ദ്ര വിജയിച്ചിരിക്കുന്നു എന്ന് തന്നെ വേണം പറയാൻ.
അവസാന ഭാഗത്ത്‌ ഓരോ ഷോര്ടിലും  മമ്മൂക്ക എന്ന പ്രതിഭ അത്യുഗ്രമായി തന്നെ അഭിനയിച്ചത് എടുത്തു പറയേണ്ടതാണ്.അതുകൊണ്ടാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരതിനർഹാനായതും.
ജയിൽ വാസവും അവിടുണ്ടാകുന്ന അനുഭവങ്ങളുംപ്രേക്ഷരുടെ മുന്നില് എത്തുമ്പോൾ മമ്മൂക്ക ഉണ്ണി കൃഷ്ണനായി മാറിയിരുന്നു.

നായക കഥാപാത്രം ഒഴികെ മറ്റു കഥാപാത്രങ്ങള്ക്ക് ചിത്രത്തിൽ ആയുസ്സ് കുറവാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്.
പക്ഷെ സംഭാക്ഷണങ്ങൾ കൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധയാകർഷിക്കും വിധമാണ് തിരക്കതയോരുക്കിയത്.

ചിത്രത്തിൽ തുടരുന്ന ലളിതമായ ശയിലി ഗാനങ്ങളിലും തുടരുന്നുണ്ട്

"കുന്നത്തൊരു കാവുണ്ട് കാവിനടുതൊരു മരമുണ്ട്
മരത്തിൽ നിറയെ പൂവുണ്ട്,
പൂ പറിക്കാൻ പോരുന്നോ പൂങ്കുയിലേ പെണ്ണാളെ..."

ഇത്രയും ലളിതമായ ശയിലി മലയാളത്തിൽ ഇതിനു മുന്നേ ഉണ്ടായിട്ടില്ല എന്ന് വേണം പറയാൻ.
ഇളയരാജ യുടെ മാന്ദ്രിക സംഗീതം ഇ ചിത്രത്തിലും തുടരുന്നുണ്ട്.

ഭാലു മഹേന്ദ്ര എന്ന സംവിധായകനെ സംബന്ധിച്ചിടത്തോളം ഇതൊരു വിജയം തന്നെയാണ്. കാരണം തുടക്കം മുതലുള്ള ലളിതമായ ശയിലി മറ്റൊരു ചിത്രത്തിലും കാണാതതെന്ന  പോലെ ഒരുകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്,
പശ്ചാത്തല സംഗീതമായാലും സംഭാക്ഷനമായാലും, വസ്ത്രാലങ്ങാരമായാലും എല്ലാത്തിലും ഒരു വ്യത്യസ്ത മുഗം പുറത്തു കൊണ്ടുവരുന്നതിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു.

കഥ അവസാനിപ്പിക്കുന്ന രീതിയിലും പുതുമസ്രിഷ്ടിക്കാൻ എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ടെങ്കിലും തുടക്കം മുതലെന്നപോലെ ലളിതമാണ് ഒടുക്കവും, പ്രതീക്ഷിക്കതതോന്നുമില്ല . അതിൽ സംവിധായകൻ വിജയിക്കുകയും ചെയ്തു.

യാത്ര ഒരു കിടിലൻ പടം

3 comments:

വായിച്ചതിനു നന്ട്രി