ചമയം

അഭിനേതാക്കളുടെ കഴിവ് പരമാവധി ചൂഷണം ചെയ്തെടുക്കുന്നതിൽ ഭരതൻ എന്ന സംവിധായകനെ കഴിഞ്ഞു മാത്രമേ വരൂ മലയാളത്തിലെ മാറ്റാരും.

ചമയം; ഭരതൻ എന്ന മാസ്മരിക സംവിധായകന്റെ എല്ലാ കഴിവുകളും തെളിഞ്ഞു കണ്ട ഒരു പടമാണ് ചമയം. എന്നും സാധാരണകാരന്റെ കഥകളെ കുറിച്ച് മാത്രം സംസാരിച്ച ഒരു സംവിധായകനാണ് ഭരതൻ.
ഭരതൻ എന്ന സംവിധായകാൻ എന്ധോക്കെയാണോ അതൊക്കെ തന്നെയാണ് ജോണ്‍പോൽ എഴുത്തിലും. അതുകൊണ്ട് തന്നെ ഇവര ഒരുമിച്ചാൽ ഉണ്ടാകുന്നത് ഒരു ചമയം തന്നെയാണ്.
കൂടെ മുരളി കൂടി എത്തിയപ്പോൾ പൂർണ്ണമായി.

കഥാപാത്രത്തെ ഉൾക്കൊണ്ട്‌ കഥാപാത്രത്തിലേക്ക് ലയിക്കാനുള്ള കഴിവ് മുരളിക്ക് മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ആശാന്റെ റോൾ അത്ര ഗംബീരമായിരുന്നു. മനോജ്‌ കെ ജയന് കിടിലം ആയി ,
ഭരതൻ കായ്‌ വചോപ്പോൾ ആന്റോ എന്ന കഥാപാത്രമായി മനോജ്‌ കെ ജയന് ജീവിക്കുകയായിരുന്നു.

ഇ പടം കാണുമ്പോൾ ആരും അഭിനയിക്കുകയാണ് എന്ന തോന്നല ഒരു പ്രേക്ഷകന് ഉണ്ടാവില്ല, അവിടെയാണ് ഭരതൻ വിജയിച്ചത്.

ദിനേശ് ബാബുവിന്റെ ചായാഗ്രഹണവും അത്യുഗ്രം.

" അന്തി കടപുരത് ഒരോല കുടയെടുത്തു...."
ഒരു മലയാളിക്കും മറക്കാൻ പറ്റാത്ത ഒരു കിടിലൻ പാട്ട്...ജോണ്‍സൻ മാഷിന്റെ സംഗീതവും കൂടെ ആയപ്പോൾ, ഒരു കിടിലൻ പടമായി ചമയം മാറി.

ഭരതൻ മാഷിന്റെ പദങ്ങളെ കുറിച്ച് പറയാനൊന്നും ഞാനാളല്ല... പക്ഷെ കിടു കിടിലം അഭിനയവും സംവിധാനവും.

No comments:

Post a Comment

വായിച്ചതിനു നന്ട്രി